ഇരുപതാം നൂറ്റാണ്ടിലെ സുന്നി ഇസ്ലാമിക മുഖങ്ങള്‍ ലോകത്തെ സ്വാധീനിച്ച വിധം

SHARE:

ക്രിറ്റിക്കല്‍ ഇസ്ലാമിക വായനകള്‍ക്ക്ദ്രുതഗതിയിലുള്ള മാര്‍ക്കറ്റുകള്‍ ലഭ്യമാകുന്ന കാലഘട്ടം,ഇസ്ലാം വിരുദ്ധ ചേരികളുടെ  മറപറ്റി മുതലാളിത്ത വര്‍ഗങ്ങള്‍ക്ക് ലാഭക്കൊയ്ത്തിന്റെ വേദിയൊരുങ്ങുന്നു.ഇസ്ലാമിന്റെ വൃത്തത്തിന്റെ പുറത്ത് നിന്ന് മതത്തിന്റെ സത്വത്തെ കുറിച്ചുള്ള അപക്വമായ പഠനങ്ങള്‍ക്ക് വായനാനിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നിടത്താണ് അപകടം പതിയിരിക്കുന്നത്.

ഇവിടെയാണ് മുസ്ലിംലോകത്തിന്റെ അക്കാദമികപഠനങ്ങളും അനാലിറ്റിക്കല്‍ വായനകളും അനിവാര്യമായി നിരീക്ഷിക്കപ്പെടേണ്ടത്.ഇരുപതാം നൂറ്റാണ്ടിന്റെ പാരമ്പര്യ സുന്നി ഇസ്ലാമിക മുഖങ്ങളെ പരിചയിക്കുന്നിടത്താണ് അത് കൂടുതല്‍ പ്രസക്തമാകുന്നത്. ഉത്തരേന്ത്യന്‍ പണ്ഡിതനായ അഹ്മദ് റസാ ഖാന്‍ ബറേലവി,സിറിയന്‍ പണ്ഡിതനായ ഡോ സഊദ് റമളാന്‍ അല്‍ ബൂത്വി, പ്രമുഖ ഈജിപ്ഷ്യന്‍ ഹദീസ് പണ്ഡിതനായ അഹമ്മദ് ഉമര്‍ ഹാശിം എന്നിവരിലേക്കാണ് ഈ ലഘു പഠനം വെളിച്ചം വീശുന്നത്.


അഹ്മദ് റസാ ഖാന്‍ ബറേലവി

ഉത്തരേന്ത്യന്‍ പ്രവശ്യകളില്‍ ചലനാത്മകമകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബറേലവി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് അഹ്മദ് റസാ ഖാന്‍ ബറേലവി.വഹാബിസത്തിന്റെ അതി പ്രസരണത്തിന്റെ കാലഘട്ടത്തില്‍,പാരമ്പര്യ ഇസ്ലാമിന്റെ വിശാലമായ വഴികള്‍ പൊതുജനത്തിന്റെ മുന്നില് തുറന്ന് വെക്കുകയാണ് പ്രസ്ഥാനത്തിന്റെ മുഖ്യ ദൌത്യം. പാരമ്പര്യ ഇസ്ലാമികാചാരങ്ങളെ അനാചാരമായും അനിസ്ലാമികമായും മുദ്ര കുത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വഹാബിസത്തിന്റെ പുതിയ നാമ്പുകളെ നുള്ളിയെടുക്കാനുള്ള യാഥാസ്ഥിക സുന്നി മുസ്ലിം പണ്ഡിത കൂട്ടായ്മയായി ഈ പ്രസ്ഥാനം നിരീക്ഷിക്കപ്പെടുന്നു.ഖാദിരിയ്യ,നഖ്ശബന്ദിയ്യ,സ്ഹ്‌റവറ്ദിയ്യ,ചിശ്തിയ്യ,സൂഫി ത്വരീഖത്തുകളുടെ ആധ്യാത്മിക നേതൃത്വമായിരുന്നു റസാഖാന്‍.


ജീവിതം,പഠനം

1856ല്‍ ജൂണ്‍ 14 ന്പ്രശസ്ത സൂഫി പണ്ഡിതനായ മൌലാനാ നഖീ അലി ഖാന്റെ മകനായി ജനനം.അഞ്ചാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മഹാന്റെ ആദ്യകാല പഠനങ്ങളെല്ലാം സ്വപിതാവിന്റെ കീഴിലായിരുന്നു.പത്താം വയസ്സില്‍ അറബി വ്യാകരണ ശാസ്ത്രംപഠിച്ചെടുത്തു.ഹദീസ്,ഫിഖ്ഹ്,നഹ്വ്,സ്വര്‍ഫ്,മന്‍ത്വിഖ്,മആനി,ഖസ്വസുല് അറബി, തുടങ്ങിയവയെല്ലാം സ്വായത്തമാക്കിയത് മഹാപണ്ഡിതനായ തന്റെ പിതാവില് നിന്ന് തന്നെയായിരുന്നു.പിന്നീട്,തുടര്‍ന്നും പതിനേഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ വ്യാഖ്യാനം,ഹദീസ്,കര്‍മ്മ ശാസ്ത്രം,തത്വ ശാസ്ത്രം,തജ്വീദ്,താരീഖ്,ഗണിത ശാസ്ത്രം,ഗോളശാസ്ത്രം,ഭാഷാശാസ്ത്രം,തസ്വവ്വുഫ് എന്നിങ്ങനെ നാനാ വിഷയങ്ങളില്‍ പാണ്ഡിത്യം നേടുകയും ചെയ്തു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മക്കയില്‍ പോയി ബിരുദാനന്തര ബിരുദം നേടി.


 രാഷ്ട്രിയ-സാമൂഹിക സമീപനങ്ങളും രചനകളും

ഹിജ്‌റ വര്‍ഷം 1295ല്‍ ,തന്റെ 22മത്തെ വയസ്സില്‍ മക്കയില്‍ വെച്ച് ശൈഖ് ഉസ്വയ്യിബിന് സ്വാലിഹ്(റ)വി്‌ന്റെ ''അല്‍ ജവാഹിറുല്‍ മുളിഅ'' എന്ന ഗ്രന്ഥത്തിന്റെ ഹാശിയ വെറും രണ്ട് ദിവസത്തിനുള്ളില്‍ രചന നിര്‍ വഹിച്ച ശേഷമാണ് അദ്ധേഹത്തിന്റെ അനര്‍ഘമായ പാണ്ഡിത്യം മക്ക പണ്ഡിതര്‍ തിരിച്ചറിയുന്നത്.കൂടാതെ അനവധി പാശ്ചാത്യ് പണ്ഡിതരുമായി നിരന്തരം സംവാദത്തിലേര്‍പ്പെടുകയും,സ്പഷ്ടമായി തന്റെ വാദങ്ങളക്കമിട്ട് നിരത്താനുള്ള സാമര്‍ത്ഥ്യവുമുണ്ടായിരുന്നു.

19നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ് ദിയൂബന്ദി-ബറേലവി പ്രസ്ഥാനങ്ങളുടെ അടിത്തറപാകുന്നത്.ക്രി 1905ല്‍ അഹ്മദ് റസാഖാന്‍ ഹിജാസിലെത്തി. വഹാബിസം കൊളുത്തി വെച്ച വിഘടന ചിന്താധാരകളുടെ വേരോട്ടത്തിന്റെ കാരണമായി ഗൈബിയ്യായ(അദൃശ്യമായ) ജ്ഞാനം പ്രവാചകര്‍ക്ക് പോലും അറിയില്ലെന്ന വാദം പരക്കെ പ്രചരിച്ച  കാലഘട്ടത്തിലാണ് ഇത്.ആ സമയത്ത്,അ്അലാ ഹസ്രത്തെന്ന് ഉത്തരേന്ത്യന്‍ സമൂഹം വിളിച്ച ശൈഖ് റസാഖാന്‍ ജനങ്ങളെ നിജസ്ഥിതി ഉത്‌ബോധിപ്പിക്കാനായി വെറും8 മണിക്കൂറിനുള്ളില്‍ സ്വന്തം ഓര്‍മ്മശക്തി ഉപയോഗപ്പെടുത്തി,''അദ്ദൌലത്തുല്‍ മക്കിയ്യ ബില്‍ മാദ്ദത്തില്‍ ഗൈബിയ്യ'' എന്ന പേരില്‍ ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കി.അഞ്ഞൂറിലേറെ പേജ് വരുന്ന ഈ ഗ്രനഥം ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അതിലുപരിയായി,പണ്ഡിത ലോകത്ത് പുതിയ അനവധി ചര്‍ച്ചകള്‍ക്ക് വഴി തുറന്ന ഒരു വിഷയമാണ് കറന്‍സി നോട്ടിന്റെ ഇസ്ലാമിക മാനം.അറബി പണ്ഡിതരുടെ നിര്‍ദ്ധേശപ്രകാരം കഫലുല്‍ ഫഖീഹില്‍ ഫീ ഖിര്‍ത്വാസ്സിദ്ദറാഹിം എന്ന നിവാരണം തയ്യാറാക്കി.പ്രശനത്തിന് യുക്തമായ തീര്‍പ്പ് കല്‍പ്പിക്കാനദ്ധേഹത്തിനായി.600 പേജുകളിലായി ഈ നിവാരണം ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.മുസ്ലിം സംബന്ധമായ സര്‍വ പ്രശ്‌നങ്ങളിലും നീതിയുക്തമായ തീരുമാനങ്ങളെടുത്ത റസാഖാനെ ഹിജ്‌റ പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദായി കണക്കാക്കുന്നു.


ആശിഖുറസൂല്‍

ആഴമേറിയ പ്രവാചക പ്രേമിയായിരുന്ന മഹാന്‍ ഖത്മുന്നുബ്വ്വത്ത് നിശേധികളായ ഖാദിയാനിസത്തിന്റെ വിതണ്ഡവാദങ്ങളെ പൊളിച്ച് നീക്കാന്‍മുന്‍നിരയിലുണ്ടായിരുന്നു.ഖഹ്‌റുദ്ധിയാന്‍,അസ്വാരിമുറബ്ബാനി,അസൌഉ വല്‍ ഇഖാബ്,ജസാഉള്ളാഹ്,അല്‍ മുബീനു ഖത്മുന്നബിയ്യീന്‍ തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ രചിച്ചു കൊണ്ട് പ്രതിയോഗികകളുടെ മുട്ടുമടക്കി. പ്രവാചക പ്രണയത്തിന് മതില്‍ പണിയാത്ത ആശ്ഖുറസൂലായ അദ്ധേഹം,അബ്ദുല്‍ മുസ്തഫാ എന്നറിയപ്പെട്ടു.ഖുദാ ഇഖ് ബഖ്ശിശ് എന്ന അഹ്മദ് റസാ ഖാന്റെ  കാവ്യസമാഹാരം പ്രവാചക പ്രകീര്‍ത്തനത്തിന്റെ വേറിട്ട ലോകമാണ്.ഈ ഇശ്ഖിന്റെ ആര്‍ജ്ജവമാണ് ദിയൂബന്ദികള്‍ക്കെതിരെ തിരിയാന്‍ അദ്ധേഹത്തിന് ഊര്‍ജ്ജമേകിയത്.


നവോത്ഥാന മുന്നേറ്റം

ആത്മീയമായ രംഗത്തെ സജീവ സാന്നിധ്യമായതിനും പുറമെ, സാമ്പത്തിക രാഷ്ട്രീയ രംഗത്ത് ബൃഹത്തായ നവോന്മുഖങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ അഹ്മദ് റസ്ഖാന് കഴിഞ്ഞു.1912ല്‍ അദ്ധേഹം കൊണ്ട് വന്ന നാല് ഫോര്‍മുലകള്‍(എീൗൃ ുീശിെേ ുൃീഴൃമാ ീള കാമാ അവാലറ ഞമ്വമ) ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ മുതല്‍ കൂട്ടാണ്.മത-ഭൌതിക വിദ്യഭ്യാസത്തിന് വേണ്ടി വിഭവശേഷി ഉപയോഗപ്രദമാക്കുക,വാണിജ്യ രംഗത്ത് മുസ്ലിം സാന്നിധ്യം ശക്തമാക്കാനും സാമ്പത്തിക കെട്ടുറപ്പിന് വേണ്ടി ബാന്കുകള്‍ സ്ഥാപിക്കാനുള്ള നൂതന പദ്ധതികള്‍ അദ്ധേഹം ഫോര്‍മുലയിലൂടെ പറഞ്ഞ് വെച്ചു. ഏഴു പതിറ്റാണ്ടുകാലം ജീവിച്ച ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ അഹ്മദ് റസാ ഖാന്‍ 1921ഒക്ടോബര്‍ 28 ന് വിട പറഞ്ഞു.


ഡോ സഈദ് റമളാന്‍ അല്‍ ബൂത്വി

ആധുനിക ഗസ്സാലി എന്നറിയപ്പെടുന്ന പാരമ്പര്യ സുന്നി ഇസ്ലാമിക സിറിയന്‍ പണ്ഡിതനാണ് ഡോ സഊദ് റമളാന്‍ അല്‍ ബൂത്വി .ഇസ്ലാമിന്റെ സര്‍വ മേഖലകളിലും തികഞ്ഞ പരിജ്ഞാനവും തന്റേതായ ഇടവും അദ്ധേഹത്തിനുണ്ട്.പാരമ്പര്യ ഇസ്ലാമിന്റെ അകക്കാമ്പിന് പോറലേല്‍ക്കാത്ത വിധം പുരോഗമന ചിന്താധാരകളെ പ്രയോഗവല്‍ക്കരിക്കുന്നിടത്താണ് ശൈഖ് ബൂത്വി വ്യതിരക്തനാകുന്നത്.ആധുനിക പണ്ഡിത വ്യൂഹങ്ങളില്‍ വേറിട്ട നിലയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതോടൊപ്പം തന്നെ,മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടുണ്ട് ബൂത്വി.


ജീവിതം

          1929ല്‍ തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശമായ ജീലകലയിലായിരുന്നു ജനനം.കാര്‍ഷിക വൃത്തിയില്‍ നിന്നും മാറി വൈജ്ഞാനിക ലോകത്തേക്ക് കടന്ന് വന്ന പണ്ഡിതനായ മുല്ലാ റമളാന്‍ ബൂത്വിയുടെയും ഭാര്യ ഫാത്വിമയുടെയും മകനാണ്.പിതാവില്‍ നിന്നും വിജ്ഞാനത്തിന്റെ ആദ്യാക്ഷരം പകര്‍ന്ന ബൂത്വി,നഹവ്,സ്വര്‍ഫ് തുടങ്ങിയ ഭാഷാശാസ്ത്രങ്ങള്‍,അഖീദ,പ്രവാചക ചരിത്രം എന്നിവ പഠിച്ചെടുത്തു.ആറാം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കുകയും പതിനഞ്ചാം വയസ്സിനുള്ളില്‍ അല്‍ഫിയ ബ്‌നു മാലിക്,മത്‌നുല്‍ അംരീത്വി ഹൃദിസ്ഥമാക്കി.പിന്നീട് തര്‍ക്കശാസ്ത്രം,അല്‍ മഖൂലാത്തുല്‍ അശ്ര്‍ ജംഉല്‍ ജവ്മിഅ് തുടങ്ങിയവ പഠിച്ചെടുത്തു.തുടര്‍ന്ന് 1953ല്‍ അല്‍ അസ്ഹറില്‍ ചേരുകയും  1955ല്‍ ശരീഅത്ത് ഫാക്കല്‍റ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ഡമസ്‌കസിലേക്ക് തിരിച്ച് വരികയും ചെയ്തു.ഈജിപ്തിലെ തന്നെ തര്‍ബിയത്ത് വകുപ്പ് സെക്കന്ററി മദ്‌റസയില്‍ അധ്യാപകനായിരിക്കെ,1965 ല്‍ അല്‍ അസ്ഹറില്‍ നിന്ന് ഉസ്വൂലുല്‍ശ്ശരീഅയില്‍ ളവാബിത്വുല്‍ മസ്ലഹ ഫി ശരീഅത്തില്‍ ഇസ്ലാമിയ്യ എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.1955 ല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി സേവനമാരംഭിച്ച ബൂത്വി,ഡമസ്‌കസ് സര്‍വകലാശാലയില്‍ ശരീഅത്ത് ഫാക്കല്‍റ്റിയില്‍ പ്രൊഫസറായി സേവനമനുഷ്ടിക്കുകയും പിന്നീട് ഫാക്കല്‍റ്റിയിലെ തന്നെ ഡീനായി പ്രവര്‍ത്തിക്കുകയും,തുടര്‍ന്ന് 1977ല്‍ അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി മരണം വരെ  സേവനമ അനുഷ്ടിക്കുകയും ചെയ്തു.


ഇടപെടലുകള്‍

അറബി,തുര്‍ക്കി,കുര്‍ദ്,ഇംഗ്ലീഷ് ഭാഷകളില്‍ കിടയറ്റ അവഗാഹം ശൈഖ് ബൂതിയുടെ പ്രഭാഷണങ്ങള്‍ക്കും ബൌദ്ധികമായ ഇടപെടലുകള്‍ക്കും കൂടുതല്‍ ജനകീയ ശ്രദ്ധനല്‍കി.പാശ്ചാത്യലോകത്തെ ഇസ്ലാം വിരുദ്ധതയുടെ വിഭിന്ന മുഖങ്ങള്‍ വരച്ചു കാണികുകയും സയണിസം,അമേരിക്കയും ആഗോളവല്‍ക്കരണവും തുടങ്ങി ഇസ്ലാം വിരുദ്ധ ചേരികളുടെ പൊള്ളയായ വാദങ്ങളെ സംവാദാത്മകമായ തന്റെ ഇടപെലുകളിലൂടെ വ്യക്തമാക്കുന്നുണ്ട് അദ്ദേഹം.മുസ്ലീം സ്ത്രീസത്വത്തിന്റെ ഇസ്ലാമിക മാറ്റങ്ങളെയും അവകാശങ്ങളെയും കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സ്പഷ്ടമായ അനവധി പ്രെയും അവകാശങ്ങളെയും കുറിച്ചുളള വിമര്‍ശനങ്ങള്‍ക്ക് സ്പഷ്ടമായി അനവധി പ്രഭാഷണങ്ങളില്‍ ഖുര്‍ആനും ഹദീസും തെളിവ് പിടിച്ച് മറുപടി പറയുന്നുണ്ട് ശൈഖ് ബൂത്വി.കൂടാതെ,ഖുര്‍ആനും ഹദീസും മറ്റു പ്രമാണിക അവലംബങ്ങളും ഉപയോഗിച്ച് മദ്ഹബ് നിഷേധത്തിന്റ് മതവും രാഷ്ട്രീയവും,സലഫിസത്തിന്റെ വാദവും വസ്തുതയും ഇസ്ലാമും ജിഹാദും തുടങ്ങി അനവധി വിഷയങ്ങളെ ആസ്പതമാക്കി സംവാദങ്ങളായും പ്രഭാഷണങ്ങളായും അറുപത്തിലധികം ഗ്രന്ഥങ്ങ്‌ളായും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അക്കാദമിക് ലോകത്തെ അമൂല്യമായ ശേഷിപ്പുകളാണ്.


 രചനാലോകം

ഖുര്‍ആന്‍,ഹദീസ്,കര്‍മശാസ്ത്രം,അഖീദ,ഫിലോസഫി,തസവ്വുഫ്,ഇസ്ലാമികചരിത്രം,മനുഷവകാശ വിഷയങ്ങള്‍,സാഹിത്യം തുടങ്ങി അനവധി മേഖലകളില്‍ ബൂത്വിയുടെ തൂലിക ചലിച്ചിട്ടുണ്ട്.

ഖുര്‍ആനിക മേഖലയില്‍,മിന്‍ റവാഇഇല്‍ ഖുര്‍ആന്‍(മനോഹരമായ ഖുര്‍ആനിക ദര്‍ശനങ്ങള്‍),ലാ യഅ്തീഹില്‍ ബാത്വില്‍(ഖുര്‍ആനിക വിമര്‍ശനങ്ങളും) തുടങ്ങി അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു.കര്‍മശാസ്ത്ര ശാഖയില്‍ അശ്ശുറാഫില്‍ ഇസ്ലാം(ഇസ്ലാമും കൂടിയാലോചനയും),ഖളായ ഫിഖ്ഹിയ്യ മുആസ്വിറ(സമകാലിക കര്‍മ്മശാസ്ത്രം) എന്നിങ്ങനെ അനവധി രചനകള്‍ പിറന്നിട്ടുണ്ട്.കൂടാതെ ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ സൂഫിവര്യനായിരുന്ന ഇബ്‌നു അതാഉല്ലാഹി സിക്കന്ദരിയുടെ ഹികമിന്റ് അല്‍ഹികമുല്‍ അത്വാഇയ്യ ശറഹ് വതഹ്ലീല്‍ എന്ന അഞ്ഞൂര്‍ പേജോളം വരുന്ന നാല് വാള്യങ്ങളായി ഒരു ബൃഹത്തായ ഗ്രന്ഥം തന്നെ സൂഫിസവുമായി ബന്ധപ്പെട്ട് ശൈഖ് ബൂത്വിയുടേതായുണ്ട്.

കൂടാതെ,അല്‍ ഇന്‍സാന്‍ മുസയ്യറുല്‍ അം മുഖയ്യനുല്‍(മനുഷ്യന്‍ കര്‍മങ്ങള്‍ക്ക് സ്വയം കഴിവുള്ളവനോ അല്ലത്തവനോ),മതവും തത്വശാസ്ത്രവും തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങള്‍ വിശ്വസാശാസ്ത്രവും തത്വശാസ്ത്രവുമായും ബന്ധപ്പെട്ട രചന നിര്‍വഹിച്ചിട്ടുണ്ട്,അദ്ദേഹത്തിന്റെ സാഹിതീയ രചകളും ശ്രദ്ധയമാണ്.മാമൂസൈന്‍(ഭൂമിയില്‍ വിരിഞ്ഞ് ആകാശത്ത് പരിലപിച്ച ഒരു പ്രണയകഥ),മിനല്‍ ഫികിരി വല്‍ഖല്‍ബ്(ഹൃദയ പൂര്‍വ്വം) അതില്‍ പ്രധാനപ്പെട്ടതാണ്.കൂടാതെ,ആഇശ(റ) ഉമ്മുല്‍ മുഅ്മിനീന്‍,ഫിഖ്ഹുസ്സീറത്തിന്നബവിയ്യ തുടങ്ങി ജീവചരിത്രവും ബൂത്വി രചിച്ചിട്ടുണ്ട്.


വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍

സിറിയന്‍ കലാപവുമായി ബന്ധപ്പെട്ട് ശൈഖ് ബൂത്വി കൈകൊണ്ട നിലപാടാണ് അദ്ധേഹത്തെ ശക്തമായ വിമര്‍ശനങ്ങളുടെ പാത്രമാക്കിയത്.ശീഈ പക്ഷക്കാരനായ ബശ്ശാറുല്‍ അസദിനെതിരായി ഭൂരിഭാഗ സുന്നിപക്ഷക്കാരായ പ്രക്ഷോഭക്കാരികള്‍ ഇറങ്ങിപുറപ്പെടുകയും എന്നാല്‍,അവരുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി ബൂത്വി പ്രക്ഷോപകാരികളെ പ്രതികൂലിക്കുകയുണ്ടായി.എന്നാല്‍ ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ അന്ധമായി അനുകൂലിക്കുകയോ അവരുടെ സര്‍വ പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുകയോ ചെയ്തിരുന്നില്ല അദ്ധേഹം.മറിച്ച് കര്‍മ്മശാസ്ത്ര പക്ഷത്ത് നിന്ന് കൊണ്ട്,പരസ്യമായി സത്യനിശേധത്തിന് മുതിരുകയോ നിസ്‌കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം അക്രമിയാണെന്കില്‍ പോലും ഭരണാധികാരികള്‍ക്കെതിരേ രംഗത്തിറങ്ങാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്.  അസദ് ഭരണകൂടത്തിന് നിര്‍ദേശ ഉപദേശങ്ങള്‍ നല്‍കിയിരുന്നു ബൂത്വി.എന്കിലും ബൂത്വിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്ന ഒരു വലിയ പണ്ഡിതവ്യൂഹം തന്നെ രൂപപ്പെട്ടു.അവസാനം സത്യത്തിന്റെ പക്ഷത്ത് സധൈര്യം ഉറച്ച് നിന്ന ബൂത്വി സ്വന്തം ജീവന്‍ തന്നെ ബലി നല്‍കുകയാണുണ്ടായത്.''വധിച്ചത് ആരോ ആവട്ടെ ബൂത്വി വിതച്ചത് കൊയ്തു. അദ്ധേഹത്തിന് വേണ്ടി അനുശോചനം എഴുതുന്നതിന് മുന്നെ സിറിയയിലെ രക്തസാക്ഷികള്‍ക്കു വേണ്ടി എഴുപതിനായിരം അനുശോചനമെന്കിലും എഴുതണമെന്നാണ് എന്റെ പക്ഷം'' എന്ന് അദ്ധേഹത്തിന്റെ മരണാനന്തരം ഒരു പ്രമുഖ തന്‍വീര് പണ്ഡിതന്‍ എഴുതി.2013ല്‍ മാര്‍ച്ച് 21 ഡമസ്‌കസിലെ മസ്ജിദുല്‍ ഈമാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു ബൂത്വി.


അഹമ്മദ് ഉമര്‍ ഹാശിം

ഹാശിമിയ്യ ത്വരീഖത്തിന്റെ അനുചരനായ പ്രമുഖ ഈജിപ്ഷ്യന്‍ ഹദീസ് പണ്ഡിതനാണ് അഹമ്മദ് ഉമര്‍ ഹാശിം.ആധുനിക പണ്ഡിത നിരയില്‍ ഇല്‍മുല്‍ ഹദീസില്‍ അദ്ധേഹം നടത്തിയ ഗഹനമായ വൈജ്ഞാനിക പഠനം ഈ കാലഘട്ടത്തിന്റെ ഹദീസ് ശാസ്ത്രത്തിന്റെ നേതാവായി അദ്ധേഹത്തെ കണക്കാകുന്നു.1941 ഈജിപ്പ്തിലെ കിഴക്ക് പ്രവിശ്യയിലെ സഖാസീവില്‍ പ്രമുഖ പണ്ഡിതനായ ഉമര്‍ ഇബ്രാഹീം ഹാശിം എന്നവരുടെ മകനായി ജനനം.ഇളം പ്രയത്തില്‍ തന്നെ അറബ് സാഹിത്യം,കവിത ശാസ്ത്രം എന്നിവയില്‍ വേറിട്ട് നില്‍ക്കുന്ന അഭിരുചി പ്രകടമാക്കിയ അദ്ധേഹം പ്രവാചനുരാഗത്തില്‍ ഒട്ടനവധി കാവ്യശകലങ്ങള്‍ മനഃപാഠമാക്കിയിരുന്നു.

വിശുദ്ധ കുടുംബപാരമ്പര്യമുള്ള അദ്ധേഹത്തിന്റെ പരമ്പര ഇമാം ഹുസൈനിലേക്ക് എത്തുന്നു.തന്റെ മകനെ ഹദീസ് പണ്ഡിതനാക്കണമെന്ന പിതാവിന്റെ ഉള്ള്‌നിറഞ്ഞ മോഹമാണ് കുല്ലിയത്ത് ഉസ്വൂലുദ്ധീനില്‍ അദ്ധേഹത്തിന് പഠിക്കാനുള്ള അവസരമൊരുങ്ങാനുളള പ്രധാന ഹേതു.1969 ല്‍ ഇമാം ഹമ്പലി(റ)ന്റെ ഹദീസ് ശാസ്ത്രത്തിലെ സംഭാവനയും ഇടപെടലുകളുമായിരുന്നു ഗവേഷണ വിഷയം.പിന്നീട് മൂന്നാം നൂറ്റാണ്ടിലെ ഹദീസ് രീതിശാസ്ത്രം എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.


രാഷ്ട്രീയ-സാമൂഹിക സമീപനങ്ങള്‍

 മതവും രാഷ്ട്രീയവും ഒരേ ദിശയില്‍ പ്രയോഗവല്‍ക്കരിക്കാനുള്ള ധിഷണാശക്തി അപാരമായിരുന്നു.രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ പക്വമായ തീരുമാനങ്ങളെക്കൊണ്ട് ജനസ്വീകാര്യനായിരുന്നു അഹ്മദ് ഉമര്‍ ഹാശിം.സിറിയന്‍ നോവലിസ്റ്റ് ഹൈദര്‍ രചിച്ച മത നിരാസവും ദൈവനിഷേധവും പ്രമേയമാക്കിയ വലീമത്തുന്‍ ലില്‍ അഅ്ശാബില്‍ ബഹര്‍ എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍നിരയില്‍ തന്നെ ഇദ്ധേഹമുണ്ടായിരുന്നു.1987ല്‍ സറാസീസ് മേധാവിയായ ഉമര്‍ ഹാശിം,തൊട്ടടുത്ത വര്‍ഷം 1988ല്‍ പാര്‍ലമെന്റംഗമായി തെരെഞ്ഞെടുക്കപ്പെട്ടു.1990ല്‍ ഇസ്ലാമിക്ക് ഗവേഷക അക്കാദമിയില്‍ അംഗത്വം നേടി.1995 മുതല്‍ 2003വരെ അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ മേധാവിയായും,ഉന്നതാധികാരി സമിതി അഗംവുമായി സേവനമനുഷ്ഠിച്ചു.


സംഭാവനകള്‍

ഫൈളുല്‍ ബുഖാരി ഫീ ശര്‍ഹി സ്വഹീഹുല്‍ ബുഖാരി എന്ന പേരില്‍ 14വര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ വിശദ്ദീകരണം രചിച്ചു.കൈറോ പുസ്തകോത്സവത്തില്‍ വിറ്റഴിഞ്ഞ പുസ്തകം 600 പേജുള്ള,4 വാള്യങ്ങളായി അതിബൃഹത്തായ വൈജ്ഞാനിക ലോകമാണ് നമ്മുക്ക് മുന്നില്‍ തുറന്ന്തരുന്നത്.മന്‍ഹജ് ദിഫാഅ് അന്‍ ഹദീസുന്നബവി,അത്തളാമുന്‍ ഫി മുവാജഹത്തില്‍ തഹദ്ദിയ്യാത്ത്,അല്‍ ദഅ്വ അല്‍ ഇസ്ലാമിയ്യ മന്‍ഹജുഹാ വമആലിമുഹാ, അല്‍ അംനു ഫില്‍ ഇസ്ലാം,അല്‍ അഖ്‌ലാഖു ഫി ളൌഇല്‍ ഖുര്‍ആന് വസ്സുന്ന തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഉമര്‍ ഹാശിം എന്നവരുടെ തൂലികയില്‍ പിറന്നിട്ടുണ്ട്.

      കേവലം കവിതകള്‍ക്കും ഖുത്വുബകള്‍ക്കുമപ്പുറം ശഅറാവി തൊപ്പി ധരിച്ച് ശ്രോദ്ധാക്കളെ ആകര്‍ഷിക്കുന്ന വാക്കുകള്‍ കൊണ്ട് ജനഹൃദ്യനായ ഉജ്ജ്വല വാഗാമിയാണ് ഇദ്ധേഹം.ചെറുപ്പത്തിലേ അറബ് സാഹിത്യത്തില്‍ തല്‍പരനായ ഇദ്ധേഹം തന്റെ 11മത്തെ വയസ്സിലാണ് ആദ്യമായി പ്രസംഗിച്ചത്.

അടങ്ങാത്ത പ്രവാചകാനുരാഗത്തിന്റെ പരിപൂര്‍ണ്ണതയുടെ പ്രതിരൂപമാണ് ഉമര്‍ ഹാശിം.അമീറുല്‍ ശുഅറാഅ് എന്നറിയപ്പെടുന്ന അഹ്മദ് ശൌഖിയുടെ നഹ്ജുല്‍ ബുര്‍ദയെ കുറിച്ചുള്ള പ്രഭാഷണം ശ്രദ്ധേയമാണ്.പ്രവാചകരുടെ അമാനുഷിക സിദ്ധിയെ നിഷേധിക്കുന്ന പുത്തനാശയക്കാരുടെ നിരര്‍ത്ഥകമായ വാദങ്ങളെ തള്ളികളഞ്ഞുകൊണ്ട് ശക്തമായി രംഗത്ത് വന്നിരുന്നു അദ്ധേഹം.ബഹുഭാര്യത്വം,അഹ്ലുബൈത്തിന്റെ ഖബര്‍ സിയാറത്ത് തുടങ്ങിയ തര്‍ക്കവിഷയങ്ങളെ സരസമായി അവതരിപ്പിക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ അദ്ധേഹത്തിന്റെ പക്കല്‍ നിന്നുണ്ടായിട്ടുണ്ട്.

               ശ്രമകരമായ പഠനങ്ങള്‍ ഇനിയും ഇസ്ലാമിക ലോകത്ത് നിന്നും,വിശിഷ്യാ അക്കാദമിക ലോകത്ത് നിന്നും ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്.വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിന്റെ മുഖം പ്രതീക്ഷയുടെ തിരിനാളങ്ങള്‍ കത്തിച്ച് വെക്കുന്നതവിടെയാണ്.


 

 ഫഹ്മിദ. പി.ടി തറയിട്ടാല്‍

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ഇരുപതാം നൂറ്റാണ്ടിലെ സുന്നി ഇസ്ലാമിക മുഖങ്ങള്‍ ലോകത്തെ സ്വാധീനിച്ച വിധം
ഇരുപതാം നൂറ്റാണ്ടിലെ സുന്നി ഇസ്ലാമിക മുഖങ്ങള്‍ ലോകത്തെ സ്വാധീനിച്ച വിധം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISiVdVuDfi61wNsWR58GfBNMbdudgg2513dPpYk0gjCIMINxFe0NJeN6bk5L6wVECx7OlVIdmZGj9Y7xDVPMWlD1NB6xHxq8SK0wkCtz-Nwj0dwB0niUpgSeRWBZOID_7djwhEAT8MtjI/w640-h482/20th+century.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISiVdVuDfi61wNsWR58GfBNMbdudgg2513dPpYk0gjCIMINxFe0NJeN6bk5L6wVECx7OlVIdmZGj9Y7xDVPMWlD1NB6xHxq8SK0wkCtz-Nwj0dwB0niUpgSeRWBZOID_7djwhEAT8MtjI/s72-w640-c-h482/20th+century.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/09/How%20Sunni%20Islamic%20Faces%20of%20the%20Twentieth%20Century%20Affected%20the%20World.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/09/How%20Sunni%20Islamic%20Faces%20of%20the%20Twentieth%20Century%20Affected%20the%20World.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content